എന്‍ എസ് ആയുര്‍വേദ ആശുപത്രിയിൽ ബോധവൽക്കരണ ക്ലാസ്

എന്‍ എസ് ആയുര്‍വേദ ആശുപത്രിയിൽ നടന്ന ബോധവൽക്കരണ ക്ലാസ്
കൊല്ലം
ജോലിസ്ഥലത്തെ മാനസിക സമ്മര്‍ദം നിയന്ത്രിക്കാനും ആരോഗ്യകരമായ തൊഴിൽ ജീവിതം ഉറപ്പാക്കാനും ആയുര്‍വേദത്തിന്റെ പ്രാധാന്യംപരിചയപ്പെടുത്താനുമായി എന്‍ എസ് ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ടെക്നോപാര്‍ക്കിലെ ജീവനക്കാര്‍ക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘ആയുര്‍വേദം ആരോഗ്യകരമായ തൊഴിൽ ജീവിതത്തിന്’ വിഷയത്തിൽ എന്‍ എസ് ആയുര്‍വേദ ആശുപത്രിയിലെ ശല്യതന്ത്ര ആൻഡ് മര്‍മ കണ്‍സള്‍ട്ടന്റായ ഡോ. ജി എൽ അഭിനാഷ് ക്ലാസെടുത്തു. ഫിസിയോ തെറാപ്പിസ്റ്റ് ഡോ. മഹേഷ്‌പ്രഭ പ്രഭാഷണം നടത്തി. ടെക്നോപാര്‍ക്ക് എച്ച്ആര്‍ മാനേജര്‍ ആകാശ് മാധവ്, ആശുപത്രി പിആര്‍ഒ രഞ്ജിത് എന്നിവർ സംസാരിച്ചു.









0 comments