നഷ്ടത്തിന്റെ ഓളപ്പരപ്പിൽ സീ അഷ്ടമുടി

അഖിൽ സദാശിവൻ..
Published on Sep 16, 2026, 01:19 AM | 1 min read
കൊല്ലം
ജലഗതാഗത വകുപ്പിന്റെ "സീ അഷ്ടമുടി’ ബോട്ട് സർവീസ് ആടി ഉലയുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ ആറു ലക്ഷത്തിലധികം രൂപയുടെ നഷ്ടം. കഴിഞ്ഞ വർഷം ഇതേ മാസങ്ങളിൽ 23,01,000രൂപ കലക്‍ഷന്‍ നേടിയിരുന്നു. ഏറ്റവും അധികം വരുമാനം ഉണ്ടായിരുന്നത് 2024കാലത്താണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന ശേഷം മൂന്നുമാസം കൊണ്ടു 16,55,470രൂപയാണ് കലക്‍ഷന്‍ ലഭിച്ചത്. 6,45,530രൂപയുടെ കുറവാണുണ്ടായത്. യാത്രക്കാരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞവർഷം ജൂൺ, ജൂലൈ, ആഗസ്ത് മാസത്തിൽ 5,448പേർ സീ അഷ്ടമുടിയിൽ സഞ്ചാരിച്ചപ്പോൾ കഴിഞ്ഞ മൂന്നുമാസത്തിൽ 4008പേർ മാത്രമാണ് സഞ്ചരിച്ചത്. 1,440യാത്രക്കാരുടെ കുറവുണ്ടായി. സർക്കാർ മാറിയതോടെ കൃത്യമായ ഇടപെടലുകൾ ഇല്ലാതായതോടെയാണ് സഞ്ചരികളുടെ എണ്ണം കുറയാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം.










0 comments