print edition കാന്തല്ലൂരിൽ സ്കൂൾ പരിസരത്ത് കാട്ടാനക്കൂട്ടം

മറയൂർ: കാന്തല്ലൂർ പെരുമലയിൽ സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ പരിസരത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചു. കാട്ടാനകളെ നിരീക്ഷിക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരും ദ്രുതപ്രതികരണ സംഘവും(ആർആർടി) ക്യാമ്പ് ചെയ്യുന്നുണ്ട്. സ്കൂൾ പരിസരത്തും സമീപറോഡുകളിലും രാത്രികാലങ്ങളിൽ കാട്ടാനകൾ എത്തുന്നത് പതിവായി. വനംവകുപ്പ് 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തി. ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം തുടരുകയാണ്.









0 comments