ad
Deshabhimani

ആശാ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം

തൊഴിൽ സ്ഥിരപ്പെടുത്തി 
മിനിമം വേതനം ഉറപ്പാക്കണം

ആശാ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 01, 2026, 01:01 AM | 1 min read

കൊല്ലം

നാഷണൽ ഹെൽത്ത്‌ മിഷന്റെ (എൻഎച്ച്‌എം) പരിധിയിൽ വരുന്ന ആശാ വർക്കർമാരുടെ തൊഴിൽ സ്ഥിരപ്പെടുത്തണമെന്നും മിനിമം വേതനം ഉറപ്പുവരുത്തണമെന്നും ആശാ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ആർ മിനി അധ്യക്ഷയായി. സബീന സലിം രക്തസാക്ഷി പ്രമേയവും ജലജ ബാലകൃഷ്‌ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മിനി ഹനീഫ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ആർ സുജാത പ്രവർത്തന റിപ്പോർട്ടും ആശാ വർക്കേഴ്‌സ്‌ ഫെഡറേഷൻ സസ്ഥോന ജോയിന്റ്‌ സെക്രട്ടറി അജിത രാജൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ്‌ എൽ സജികുമാർ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ, എ വത്സല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ മിനി (പ്രസിഡന്റ്‌), ജലജ ബാലകൃഷ്‌ണൻ, സബീന സലീം (വൈസ്‌ പ്രസിഡന്റുമാർ), ആർ സുജാത (സെക്രട്ടറി), ബിന്ദു ജഗനാഥ്‌, മിനി ഹനീഫ (ജോയിന്റ്‌ സെക്രട്ടറിമാർ), എ വത്സല (ട്രഷറർ). ​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home