എൻ സുരേന്ദ്രൻനായരെ അനുസ്മരിച്ചു

ചടയമംഗലം
സിപിഐ എം മുൻ ഏരിയ കമ്മിറ്റി അംഗം നിലമേൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എൻ സുരേന്ദ്രൻനായരുടെ ഒന്നാം അനുസ്‌മരണവും എൻ സുരേന്ദ്രൻനായർ സ്മാരക ഗ്രന്ഥശാല ആൻഡ് പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി നടത്തി. അൽത്താഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ, ഏരിയ സെക്രട്ടറി ടി എസ് പത്മകുമാർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി കെ ഹരികുമാർ, ലോക്കൽ സെക്രട്ടറി എ എ ജലീൽ, എം ഹാഷിം, പി കെ രമണൻ എന്നിവർ പങ്കെടുത്തു. രാവിലെ സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് അരവിന്ദ് പതാക ഉയർത്തി. ജില്ലാ കമ്മിറ്റിഅംഗം പി കെ ബാലചന്ദ്രൻ പങ്കെടുത്തു.









0 comments