രക്തസാക്ഷി പരമേശ്വരനെ അനുസ്മരിച്ചു

ശാസ്താംകോട്ട
അനശ്വര രക്തസാക്ഷി പരമേശ്വരന്റെ 40ാ-മത് രക്തസാക്ഷി ദിനം സിപിഐ എം ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. 1986-ൽ കശുവണ്ടിത്തൊഴിലാളികളുടെ സമരത്തിൽ പങ്കെടുത്തതിന് ക്രൂര മർദനങ്ങൾക്കു വിധേയമായി പൊലീസ് സ്റ്റേഷനിലാണ് പരമേശ്വരൻ കൊല്ലപ്പെട്ടത്. ശാസ്താംകോട്ട ജങ്ഷനിൽ നടന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ഗോപൻ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റിഅംഗം ഇസഡ് ആന്റണി അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ ബി ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. എൻ യശ്പാൽ, കെ കെ രവികുമാർ, എസ് ഓമനക്കുട്ടൻ, പി ആന്റണി തുടങ്ങിയവർ സംസാരിച്ചു.









0 comments