ജി തോമസിനെ അനുസ്മരിച്ചു

എഴുകോൺ
സിപിഐ എം വെളിയം ലോക്കൽ കമ്മിറ്റി അംഗവും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവും വെളിയം പഞ്ചായത്ത് അംഗവുമായിരുന്ന ജി തോമസിന്റെ രണ്ടാം ചരമവാർഷികദിനം ആചരിച്ചു. സിപിഐ എം കൊട്ടറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുതിയൂരിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം ബി സനൽകുമാർ യോഗം ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റി അംഗം എം ബി പ്രകാശ് പതാക ഉയർത്തി. അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺ ബാബു ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ഷൈലജ അനിൽകുമാർ അധ്യക്ഷയായി. ബി സനൽകുമാർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ പ്രേമചന്ദ്രൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ അഭിലാഷ്, എച്ച് ആർ പ്രമോദ് കുമാർ, പി അനീഷ്, വെളിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ദിലീപ് കുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ ബാലകൃഷ്ണൻ, എം ബി പ്രകാശ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അരവിന്ദാക്ഷൻ, പഞ്ചായത്ത് അംഗങ്ങളായ വത്സമ്മ തോമസ്, മനോജ, ഇന്ദിര, വിഷ്ണുരവി, തുതിയൂർ ബ്രാഞ്ച് സെക്രട്ടറി എ അനീഷ് എന്നിവർ സംസാരിച്ചു. പ്രതിഭകളെ ആദരിച്ചു.









0 comments