Deshabhimani

വിപണിയിൽ ആശങ്ക

ജില്ലയിൽ വീണ്ടും "ഇരട്ട' ലോട്ടറി

മീനാക്ഷി ലക്കി സെന്ററിൽനിന്ന് ലഭിച്ച ഒരേ നമ്പരിലുള്ള ലോട്ടറി ടിക്കറ്റ്

മീനാക്ഷി ലക്കി സെന്ററിൽനിന്ന് ലഭിച്ച ഒരേ നമ്പരിലുള്ള ലോട്ടറി ടിക്കറ്റ്

വെബ് ഡെസ്ക്

Published on Nov 04, 2026, 12:38 AM | 1 min read

കൊല്ലം

ജില്ലയിൽ തൊട്ടടുത്ത ദിവസങ്ങളിൽ രണ്ടുസ്ഥലത്തായി ഒരേ നമ്പരിൽ ഒന്നിലധികം ലോട്ടറികൾ വിൽപ്പനയ്ക്കെത്തിയതിൽ അടിമുടി ദുരൂഹത. തിങ്കളാഴ്ച സ്ത്രീശക്തിയുടെ ഒരേ സീരീസിലും നമ്പരിലുമുള്ള രണ്ടു ടിക്കറ്റ്‌ ലഭിച്ചതിനുപിന്നാലെ ചൊവ്വാഴ്ച കണ്ണനല്ലൂർ ഡീസന്റ് ജങ്‌ഷനിലെ മീനാക്ഷി ലക്കിസെന്ററിൽ വിൽപ്പനയ്ക്കെത്തിച്ച സ്ത്രീശക്തി ലോട്ടറിയിലും ഒരേ സീരീസിൽ ഒരേ നമ്പരിൽ രണ്ടു ലോട്ടറി കണ്ടെത്തി. എസ്‌സി 819746 എന്ന നമ്പരിലാണ്‌ രണ്ടുടിക്കറ്റ്‌ മീനാക്ഷി ലക്കിസെന്റർ ഉടമ ഹരീഷിന് ലഭിച്ചത്. ഹോൾസെയിൽ ഏജൻസിയായ കരിക്കോട് ആറ്റുകാൽ ഏജൻസിയിൽനിന്നാണ് മീനാക്ഷി ലക്കിസെന്ററിലേക്ക് ലോട്ടറി എത്തിച്ചത്. ജില്ലാ ഓഫീസിൽനിന്ന്‌ വാങ്ങിയ ടിക്കറ്റുകളാണ് ആറ്റുകാൽ ഏജൻസി നഗരത്തിലെ ചെറുകിട വ്യാപാരികൾക്ക് നൽകുന്നത്. കുണ്ടറ ചെറുമൂട്‌ അഖി ലോട്ടറീസ്‌ ഉടമ സന്തോഷിനാണ്‌ തിങ്കളാഴ്ച ഒരേ നമ്പരിൽ ടിക്കറ്റ്‌ ലഭിച്ചത്‌. ജില്ലാ ലോട്ടറി ഓഫീസിൽനിന്ന്‌ എജന്റിന് നൽകിയ ടിക്കറ്റുകളായിരുന്നു. എസ്‌--സി 817746 എന്ന നമ്പരിലെ ടിക്കറ്റുകളാണ് ആവർത്തിച്ചത്‌. വ്യാപാരത്തിനായി ലോട്ടറികൾ അടുക്കുമ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. ലോട്ടറിയുടെ ഫലം അറിയാനുള്ള മൊബൈൽ ആപ്‌ വഴി പരിശോധിക്കുമ്പോൾ രണ്ടു ലോട്ടറിയും ഏജൻസി പേർ ഉൾപ്പെടെ അധികാരികമാണെന്ന്‌ കാണിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌. ഒറിജിനലാണോ വ്യാജനാണോ എന്നറിയാത്ത ഇത്തരം ടിക്കറ്റുകൾക്ക്‌ സമ്മാനം ലഭിച്ചാൽ ഗുരുതരമായ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. ഹരീഷ് ബന്ധപ്പെട്ടതിനെത്തുടർന്ന് ആറ്റുകാൽ ഏജൻസീസ് ജില്ലാ ലോട്ടറി വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

03

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

04

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home