സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക: കെഎസ്ടിഎ

കെഎസ്ടിഎ കരുനാഗപ്പള്ളി ഉപജില്ലാ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ ബി ശൈലേഷ് കുമാർ ഉദ്ഘടനംചെയ്യുന്നു
കരുനാഗപ്പള്ളി
സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ഡ്യൂട്ടിലീവ് അനുവദിക്കണമെന്ന് കെഎസ്ടിഎ കരുനാഗപ്പള്ളി ഉപജില്ല കൺവൻഷൻ ആവശ്യപ്പെട്ടു. ധവളപത്രത്തിന്റെ പേരിൽ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി അധ്യാപകരുടെ സ്ഥലംമാറ്റ പ്രൊമോഷൻ നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ ബി ശൈലേഷ് കുമാർ ഉദ്ഘാടനംചെയ്തു. ഉപജില്ല വൈസ് പ്രസിഡന്റ് വി എൽ കണ്ണൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എൽ എസ് ജയകുമാർ, ജില്ലാ നിർവാഹകസമിതി അംഗങ്ങളായ എ എ സമദ്, കെ ശ്രീകുമാരൻപിള്ള, ഒ അനീഷ്, ജില്ലാ കമ്മിറ്റി അംഗം ആർ അശ്വതി, ഉപജില്ലാ ഭാരവാഹികളായ ജ്യോതിഷ് ആർ നായർ, ആർ രതീഷ്, ഐ ചിത്രലേഖ എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി ജെ പി ജയലാൽ സ്വാഗതവും ആർ സുനിൽകുമാർ പറഞ്ഞു.










0 comments