അക്ഷരമുറ്റത്ത് തിളങ്ങി സഹോദരിമാർ

പുനലൂർ
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് പുനലൂർ ഉപജില്ലാ മത്സരത്തിൽ മിന്നും വിജയവുമായി സഹോദരിമാരായ ശാസ്ത്രയും ബ്രഹ്മയും. എൽപി വിഭാഗത്തിൽ ശാസ്ത്ര എൻ ഹരി ഒന്നാം സ്ഥാനവും എച്ച്എസ്എസ് വിഭാഗത്തിൽ ചേച്ചി ബ്രഹ്മ എൻ ഹരി രണ്ടാം സ്ഥാനവും നേടി. തൊളിക്കോട് ഗവ. ജിഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ശാസ്ത്ര, ശാസ്ത്രമേളകളിലും ക്വിസ് മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പുനലൂർ ജിഎച്ച്എസ്എസിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയായ ബ്രഹ്മ, എസ്എസ്എൽസി പരീക്ഷയ്ക്ക് എല്ലാവിഷയത്തിനും എ എ പ്ലസ് നേടിയ പ്രതിഭയാണ്. ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയുമായി ‘സ്പേസ് ടു എർത്ത്' ഇന്ററാക്‍ഷൻ നടത്താൻ കഴിഞ്ഞത് പഠനകാലത്തെ വേറിട്ട അനുഭവവുമായാണ് ബ്രഹ്മ കാണുന്നത്. എൽഐസി സ്റ്റുഡന്റ് ഓഫ് ദ ഇയർ അവാർഡ് ജേതാവും എസ്‍പിസി സംസ്ഥാന ക്യാമ്പ് അംഗവും കളരിപ്പയറ്റ് താരവുമാണ് ബ്രഹ്മ. കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം നന്ദിനിയുടെയും ഹരിയുടെയും മക്കളാണ് ഈ മിടുക്കികൾ.









0 comments