സച്ചു ദിനേശിനെ അനുമോദിച്ചു

അഞ്ചൽ
ബിഡിഎസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥിക്ക് സിപിഐ എമ്മിന്റെ ആദരവ്. ഏരൂർ മയിലാടുംകുന്ന് സുരേഷ് ഭവനിൽ സച്ചു ദിനേശിനെ സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ വീട്ടിലെത്തി പൊന്നാടയണിയിച്ചു. മെമെന്റോയും സമർപ്പിച്ചു.സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, ഏരൂർ ലോക്കൽ സെക്രട്ടറി ആർ രാജീവ്, ഏരൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം ജയചന്ദ്രൻ പിള്ള, ഏരിയ കമ്മിറ്റി അംഗം എം അജയൻ അലയമൺ എൽസി സെക്രട്ടറി എ ആർ അസീം, എം വിനോദ് തുടങ്ങിയവർ പങ്കെടുത്തു. തൊടുപുഴ അൽ അസർ ഡെന്റൽ കോളേജിലാണ് സച്ചു ദിനേശ് പഠനം പൂർത്തീകരിച്ചത്. ദിനേശ്കുമാറിന്റേയും ഷേർളിയുടേയും മകനാണ്. ജീവ ദിനേശ് സഹോദരനാണ്.









0 comments