Deshabhimani

കാറും പിക്കപ്‌ വാനും കൂട്ടിയിടിച്ച് അപകടം

പിക്കപ് വാൻ മറിഞ്ഞനിലയിൽ
വെബ് ഡെസ്ക്

Published on Nov 14, 2026, 12:48 AM | 1 min read

പുനലൂർ

കൊല്ലം– തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം റെയിൽവേ സ്റ്റേഷന് സമീപം കാറും പിക്കപ്‌ വാനും കൂട്ടിയിടിച്ച് അപകടം. വാഹനത്തിലുള്ളവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. വെള്ളി പകൽ മൂന്നിനായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പിക്കപ്‌ വാൻ പാതയിൽ തലകീഴായി മറിഞ്ഞു. തമിഴ്‌നാട്ടിൽനിന്നു കേരളത്തിലേക്ക് പച്ചക്കറിയുമായി വരികയായിരുന്ന പിക്കപ്‌ വാനും തമിഴ്‌നാട്ടിലേക്കുപോയ കാറുമാണ് കൂട്ടിയിടിച്ചത്. ​അപകടത്തെതുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തെന്മല പൊലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്നു നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home