Deshabhimani

എം എ അഷ്റഫ് ലൈബ്രറി സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

ഇടയം എം എ അഷ്റഫ് ലൈബ്രറിയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച് നടന്ന ലൈബ്രറി സംഗമം 
സി അജയപ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 12, 2026, 12:47 AM | 1 min read

അഞ്ചൽ

എം എ അഷ്റഫ് ലൈബ്രറി ആൻഡ്‌ വായനശാലയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ലൈബ്രറി സംഗമം സി അജയപ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ആർ മുരളി അധ്യക്ഷനായി. പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൽ രമേശൻ ജൂബിലി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ലൈബ്രറിക്ക് വാങ്ങുന്ന വസ്തുവിന്റെ ധാരണപത്രം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ ഏറ്റുവാങ്ങി. സിൽവർ ജൂബിലി ലോഗോ ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ ലിജു ആലുവിള പ്രകാശിപ്പിച്ചു. വാടക കെട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ലൈബ്രറിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ അഞ്ച് സെന്റ്‌ വസ്തു വാങ്ങുന്നതിന് കരാർ വച്ചു. സെക്രട്ടറി പ്രസാദ്, സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രദീപ് കണ്ണങ്കോട്, അറക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സജാദ്, പഞ്ചായത്ത് അംഗങ്ങളായ ജയപ്രസാദ്, രജനി, രാജി, സിഡിഎസ് അംഗങ്ങളായ എസ്‌ ഉഷ, മഹിളാമണി, ടി ഡി ജോർജ്‌, ഷാജി കൊടിയിൽ സുബാഷ്,സുദർശനൻ ബി, അശോക് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home