Deshabhimani

പെരിനാട് വിപ്ലവം 111–-ാം വാർഷികം ആഘോഷിച്ചു

പെരിനാട് വിപ്ലവത്തിന്റെ  111–-ാം വാർഷികം സംസ്ഥാന വയോജന കമീഷൻ ചെയർമാൻ കെ സോമപ്രസാദ് ഉദ്ഘാടനംചെയ്യുന്നു

പെരിനാട് വിപ്ലവത്തിന്റെ 111–-ാം വാർഷികം സംസ്ഥാന വയോജന കമീഷൻ ചെയർമാൻ കെ സോമപ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 26, 2026, 12:19 AM | 1 min read

കുണ്ടറ

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ സുപ്രധാന സംഭവമായി മാറിയ പിന്നാക്ക വിഭാഗ സ്ത്രീകളുടെ കല്ലമാല ബഹിഷ്കരണത്തിന്റെ 111–ാം വാർഷികം പെരിനാട് വിപ്ലവ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന വയോജന കമീഷൻ ചെയർമാൻ കെ സോമപ്രസാദ് ഉദ്ഘാടനംചെയ്തു. ട്രസ്റ്റ് ചെയർമാൻ എൽ അനിൽ അധ്യക്ഷനായി. ദളിത് സാഹിത്യത്തിനു സമഗ്ര സംഭാവന നൽകിയ എഴുത്തുകാരൻ ചെറായി രാമദാസിനെ പെരിനാട് വിപ്ലവ ശതാബ്ദി പുരസ്കാരം നൽകി ആദരിച്ചു. പെരിനാട് പഞ്ചായത്ത് പാർക്കിനു മഹാത്മാ അയ്യങ്കാളി സ്മാരക പാർക്ക് എന്ന് പുനർനാമകരണം നൽകിയതിൽ പഞ്ചായത്തിനുള്ള അനുമോദനം പ്രസിഡന്റ് വി മനോജ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് അരുൺ ബാബു, ചിറ്റുമല ബ്ലോക്ക് പ്രസിഡന്റ് ബി ബൈജു, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി സന്തോഷ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ വിജയകുമാർ, പഞ്ചായത്ത് അംഗം ഒ ലിജിമോൾ, അമലേന്ദു, പ്രസന്ന പയസ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് എൽ സജികുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ രാജു ഡി പണിക്കർ, സിപിഐ മണ്ഡലം സെക്രട്ടറി ആർ സേതുനാഥ്, ബിജെപി സംസ്ഥാന സമിതി അംഗം വെള്ളിമൺ ദിലീപ്, ആർഎസ്‌പി സംസ്ഥാന കമ്മറ്റി അംഗം സി മഹേശ്വരൻപിള്ള, എൽ തുളസീധരൻ, വിജയശ്രീ സുരേഷ്, വി ശോഭ, ബിജു ഹരിദാസ്, ജി ഗോപകുമാർ, എ അശോകൻ എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home