ഓണസദ്യയൊരുക്കി ഡിവൈഎഫ്ഐ

സ്വന്തം ലേഖകൻ
Published on Aug 28, 2026, 01:53 AM | 2 min read
കൊല്ലം
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹൃദയസ്പർശം പദ്ധതിയുടെ ഭാഗമായി ഓണനാളുകളിൽ വിവിധ ആശുപത്രികളിൽ സദ്യയൊരുക്കി. ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരിക്കുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായാണ് ഡിവൈഎഫ്ഐ ഓണസദ്യ ഒരുക്കിയത്. ജില്ലാ ആശുപത്രിയിൽ ഉത്രാടദിവസം കരുനാഗപ്പള്ളി ടൗൺ മേഖലാ കമ്മിറ്റി സദ്യ നൽകി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സൂസൻകോടി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹൻ, ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ, സെക്രട്ടറി ടി ആര്‍ ശ്രീനാഥ്, ട്രഷറർ യു പവിത്ര എന്നിവർ പങ്കെടുത്തു. തിരുവോണ നാളിൽ ഓണസദ്യ നൽകിയത് ചവറ ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, മുൻ എംഎൽഎ സുജിത് വിജയൻപിള്ള, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്യാംമോഹൻ, ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ, സെക്രട്ടറി ടി ആർ ശ്രീനാഥ്, ട്രഷറർ യു പവിത്ര, സംസ്ഥാന കമ്മിറ്റി അംഗം ടി പി അഭിമന്യു എന്നിവർ പങ്കെടുത്തു. പാരിപ്പള്ളി മെഡിക്കൽ കോളേജിലും തിരുവോണം, അവിട്ടം ദിവസങ്ങളിൽ ഓണസദ്യ നൽകി. തിരുവോണ ദിവസം പാരിപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത്. ഡിവൈഎഫ്ഐ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ സേതുമാധവൻ, സിപിഐ എം ഏരിയ സെക്രട്ടറി ബി സത്യൻ എന്നിവർ പങ്കെടുത്തു. അവിട്ടം ദിനത്തിൽ കൊട്ടിയം മേഖലാ കമ്മിറ്റിയാണ് സദ്യ ഒരുക്കിയത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം പങ്കെടുത്തു. പുനലൂർ താലൂക്കാശുപത്രിയിൽ ഉത്രാടം, തിരുവോണം, അവിട്ടം ദിനത്തിൽ സദ്യ വിളമ്പി. ഉത്രാടദിനത്തിൽ തെന്മല മേഖലാ കമ്മിറ്റിയാണ് സദ്യ ഒരുക്കിയത്. തിരുവോണ ദിവസം കുന്നിക്കോട് മേഖലാ കമ്മിറ്റി സദ്യ തയ്യാറാക്കി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എസ് ആർ അരുൺ ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി അനന്തു, എസ് ശ്യാം എന്നിവർ പങ്കെടുത്തു. അവിട്ടംദിനത്തിൽ സദാനന്ദപുരം മേഖലാ കമ്മിറ്റിയാണ് സദ്യ നൽകിയത്. ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ് പങ്കെടുത്തു. കടയ്ക്കൽ താലൂക്കാശുപത്രിയിൽ അവിട്ടം ദിനത്തിൽ സദ്യയൊരുക്കി. അവിട്ടം ദിനത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹൻ പങ്കെടുത്തു. ചതയം ദിനത്തിലും സദ്യ ഉണ്ടാകും.










0 comments