സാങ്കേതികവിജ്ഞാനം കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി: മന്ത്രി വി എൻ വാസവൻ

വിജ്ഞാന കോട്ടയം സ്കില്ലിങ് ഇനിഷ്യേറ്റീവ് ടുവേർഡ്സ് നോളജ് ഇക്കണോമി' ശിൽപശാല മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
സാങ്കേതിക വിജ്ഞാനവും അതിന്റെ പ്രയോഗങ്ങളും കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പോലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നുതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കോട്ടയം ബിസിഎം കോളേജിൽ നടന്ന "വിജ്ഞാന കോട്ടയം സ്കില്ലിങ് ഇനിഷ്യേറ്റീവ് ടുവേർഡ്സ് നോളജ് ഇക്കണോമി' ജില്ലാതല ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർട്സ്, സയൻസ് വിഷയങ്ങൾ പഠിക്കുന്നവർക്കുൾപ്പെടെ ആധുനിക സാങ്കേതിക വിജ്ഞാനം നൽകി തൊഴിൽസാധ്യതകളിലേക്ക് കൊണ്ടുവരാം എന്നതാണ് വിജ്ഞാന കേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. വിജ്ഞാനകേരളം അഡ്വൈസർ ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. എംജി സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ. റെജി സഖറിയ, ബിസിഎം കോളേജ് പ്രിൻസിപ്പൽ ഡോ. കെ വി തോമസ്, വിജ്ഞാന കോട്ടയം ജില്ലാ കോ ഓർഡിനേറ്റർമാരായ ഡോ. എ യു അനീഷ്, ഡോ. എബിൻ എം മാനുവൽ എന്നിവർ സംസാരിച്ചു. ഡോ. സുമേഷ് ദിവാകരൻ, ഡോ. ബ്രിജേഷ് ജോൺ, ഡോ. പി എം. റിയാസ് എന്നിവർ ക്ലാസെടുത്തു.










0 comments