മഴയിലും മിന്നലിലും വ്യാപകനാശം

കടുത്തുരുത്തി
മഴയ്‌ക്കൊപ്പം എത്തിയ ഇടിമിന്നലിൽ വ്യാപക നാശം. കടുത്തുരുത്തി, മുളക്കുളം പഞ്ചായത്തുകളിലാണ് ഇടിമിന്നലിൽ നാശനഷ്ടമുണ്ടായത്. കടുത്തുരുത്തി നാലാം വാർഡിൽ മങ്ങാട് ഭാഗത്താണ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചത്. മങ്ങാട് മലയിൽ എം എ രവീന്ദ്രൻ, കോച്ചേരി തോമസ്, കാപ്പിൽ റോയി ജോസഫ്, നമ്പ്യാട്ടിൽ ഷാജി, കാപ്പിൽ ഷിബു തുടങ്ങിയവരുടെ വീടുകൾക്കാണ് ഏറെയും നാശനഷ്ടം ഉണ്ടായത്. വീടുകളിലെ വയറിങ് കത്തിനശിച്ചു. ഫാൻ മിക്സി വാഷിങ് മെഷീൻ ഫ്രിഡ്ജ് ടിവി തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങളും കേടുപാടുകൾ സംഭവിച്ചു. മലയിൽ രവീന്ദ്രന്റെ വീടിന്റെ തറയിലെ കല്ലുകളും ഇടിമിന്നലിൽ ഇളകിമാറി. മുളക്കുളത്ത് അഞ്ചാം വാർഡിൽ തുരുത്തിപ്പിള്ളിയിൽ റെജി, ജോൺ, തങ്കച്ചൻ, അജി എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്.









0 comments