ad
Deshabhimani

വോട്ടെടുപ്പ് വിജയകരമാക്കിയതിന് നന്ദിയറിച്ച് കലക്ടര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 11, 2026, 12:49 AM | 1 min read

കോട്ടയം

​ജില്ലയില്‍ വോട്ടെടുപ്പ് സുഗമവും സമാധാനപരവുമായി പൂര്‍ത്തീകരിച്ചതില്‍ എല്ലാവര്‍ക്കും നന്ദിയറിച്ച് കലക്ടര്‍ ചേതന്‍കുമാര്‍ മീണ. തെരഞ്ഞെടുപ്പിന്റെ വിജയകരമായ നടത്തിപ്പിൽ നേരിട്ടും അല്ലാതെയും പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി കലക്ടര്‍ പറഞ്ഞു. ആദ്യഘട്ട തയ്യാറെടുപ്പുകളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമുള്ള പ്രവർത്തനങ്ങളിലും വിവിധ തലങ്ങളിൽ നിരവധി ഉദ്യോഗസ്ഥർ അർപ്പണ ബോധത്തോടെ രാപ്പകൽ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്‌തു. രാഷ്ട്രീയ പാർടി പ്രതിനിധികളും സ്ഥാനാർഥികളും വോട്ടർ ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായവരും വളണ്ടിയര്‍മാരും മാധ്യമപ്രവർത്തകരുമെല്ലാം ചുമതലകൾ കൃത്യമായി നിർവഹിച്ചതായി അദ്ദേഹം വിലയിരുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home