വിഷൻ 2031 : ഉന്നത വിദ്യാഭ്യാസ സെമിനാർ
ഭൂപരിഷ്‌കരണം മുന്നേറ്റമുണ്ടാക്കി: മന്ത്രി വി എൻ വാസവൻ

ഉന്നത വിദ്യാഭ്യാസ വകുപ്പ് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ -"വിഷൻ- 2031' ൽ മന്ത്രി വി എൻ വാസവൻ സംസാരിക്കുന്നു
കോട്ടയം
ഭൂപരിഷ്‌കരണവും വിദ്യഭ്യാസ രംഗത്തുണ്ടായ മാറ്റവുമാണ് കേരളത്തിന്റെ ഉന്നതവിദ്യഭ്യാസ മേഖലയിൽ മുന്നേറ്റമുണ്ടാക്കിയതെന്ന് മന്ത്രി വി എൻ വാസവൻ. ‘വിഷന്‍ 2031-’ ഉന്നത വിദ്യാഭ്യാസ സെമിനാറില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1957ലെ ഇ എം എസ് സർക്കാരാണ് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കംകുറിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉന്നതവിദ്യഭ്യാസ മേഖലയിൽ കേരളം രാജ്യാന്തര ശ്രദ്ധനേടുകയാണ്. ആഗോള ടൈംസ് റാങ്കിങ്ങിൽ എംജി സർവലകാലാശാല മികച്ച നേട്ടമുണ്ടാക്കി. ഇന്ത്യയിലെ മികച്ച ഒന്പത് സർവകലാശാലകളിൽ ഒന്നാണ് എംജി. വിദ്യാർഥികൾ ഉന്നതവിദ്യഭ്യാസത്തിന് വിദേശത്ത് പോകുന്നത് കുറഞ്ഞു. കേരളത്തിലെ സൗകര്യങ്ങളും സാഹചര്യങ്ങളും വളർന്നു. വിദ്യഭ്യാസ രംഗത്തുണ്ടായ മുന്നേറ്റം കേരളത്തെ വിദ്യഭ്യാസ ഹബ്ബാക്കി. പുത്തൻ ആശയ പ്രപഞ്ചങ്ങൾ തീർത്ത് മുന്നോട്ട് പോകണമെന്നമെന്ന് മന്ത്രി പറഞ്ഞു.










0 comments