ഇല്ലോളമല്ല ഓളം

പുല്ലരിക്കുന്നിലെ ഫുട്‌ബോൾ ആരാധകരുടെ ആവേശം
കോട്ടയം വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഉരുളുന്ന പന്തിന് പിന്നാലെ ലോകം പായുന്ന ദിനങ്ങൾ അടുത്തു. ഫുട്‌ബോൾ പ്രേമികൾ കാത്തിരുന്ന ലോകകപ്പ് ഫുട്‌ബോളിന് ആദ്യ വിസിൽ മുഴങ്ങാൻ ഇനി ഒരാഴ്‌ച മാത്രം. ലോകം കാൽപന്തിന്റെ ചർച്ചകളിൽ മുഴുകിക്കഴിഞ്ഞു. 48 രാജ്യങ്ങൾ മൈതാനത്ത് തീപ്പൊരി പാറിക്കുമ്പോൾ ആരാധകർ ആവേശക്കൊടുമുടിയിലാകും. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ് 11 മുതൽ മത്സരങ്ങൾ നടക്കുന്നത്. പതിവു പോലെ ഇത്തവണയും പ്രിയ ടീമുകൾ ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ജർമനി, ഫ്ര-ാൻസ്, ഇംഗ്ലണ്ട്, സ്‌പെയിൻ എന്നിവയാണ്. ഇവർക്ക് ജില്ലയിലും ആരാധകർ ഏറെ. ഫ്ലക്‌സുകളും ഉയർന്നുകഴിഞ്ഞു










0 comments