വിദ്യാർഥിരോഷം അണപൊട്ടി

അവകാശപത്രിക അംഗീകരിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റംഗം പ്രവിഷ പ്രമോദ് ഉദ്ഘാടനംചെയ്യുന്നു
കോട്ടയം കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ ജില്ലയിൽ വിദ്യാർഥി പ്രതിഷേധമിരമ്പി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക, എൻടിഎ പിരിച്ചുവിടുക, അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. കലക്ടറേറ്റിന് സമീപത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്. പോസ്റ്റ് ഓഫീസിലേക്ക് എത്തുംമുമ്പേ ബാരിക്കേഡ് വച്ച് പൊലീസ് മാർച്ച് തടഞ്ഞു. പൊലീസ് വിദ്യാർഥികൾക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പിന്മാറില്ലെന്ന നിലപാടിൽ പ്രവർത്തകർ നിലയുറപ്പിച്ചു. മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റംഗം പ്രവിഷ പ്രമോദ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കാസിം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവി ഷാജി, ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആദിത്യ എസ് നാഥ്, നിഖിത മനോജ്, ജില്ലാ സെക്രട്ടറിയറ്റംഗം വിഷ്‌ണു ഷാജി, എകെആർഎസ്‌എ സംസ്ഥാന കൺവീനർ സിബിൻ എൽദോസ് എന്നിവർ സംസാരിച്ചു.










0 comments