സിഐടിയു വെനസ്വേല ഐക്യദാർഢ്യ സദസ്

വെനസ്വേല ഐക്യദാർഢ്യ സദസ്സ് സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
വെനസ്വേലയിൽ അമേരിക്ക നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങളിലും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയതിലും പ്രതിഷേധിച്ച് സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വെനസ്വേല ഐക്യദാർഢ്യ സദസ് നടത്തി. തിരുനക്കര ബസ് സ്‌റ്റാൻഡ് മൈതാനത്ത് നടന്ന പരിപാടി സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ ട്രഷറർ വി കെ സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് റെജി സഖറിയ, ജില്ലാ വൈസ് പ്രസിഡന്റ് ഡി സേതുലക്ഷ്‌മി, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കൃഷ്‌ണകുമാരി രാജശേഖരൻ, സിഐടിയു ജില്ലാ കമ്മിറ്റിയംഗം പി ജെ വർഗീസ്, സിഐടിയു ഏരിയ സെക്രട്ടറി സുനിൽ തോമസ് എന്നിവർ സംസാരിച്ചു.









0 comments