ad
Deshabhimani

ആചാരപ്പെരുമയോടെ 
വൈക്കത്തഷ്ടമി ആറാട്ട്

വൈക്കത്തഷ്ടമി വിളക്കിനുശേഷം പുത്രനായ ഉദയനാപുരത്തപ്പന്‍ പിതാവായ വൈക്കത്തപ്പനോട് യാത്ര ചോദിക്കുന്നു

വൈക്കത്തഷ്ടമി വിളക്കിനുശേഷം പുത്രനായ ഉദയനാപുരത്തപ്പന്‍ പിതാവായ വൈക്കത്തപ്പനോട് യാത്ര ചോദിക്കുന്നു

വെബ് ഡെസ്ക്

Published on Dec 14, 2025, 01:55 AM | 1 min read

വൈക്കം

ആചാരപ്പെരുമയോടെ വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങായ ആറാട്ട് നടന്നു. തന്ത്രിമുഖ്യന്‍മാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ അനുജ്ഞാപൂജ നടന്നു. വിശേഷാല്‍ പൂജകള്‍ക്കുശേഷം വൈക്കത്തപ്പനെ ആനപ്പുറത്ത് എഴുന്നള്ളിച്ചു. ഉദയനാപുരം ക്ഷേത്രത്തിന്റെ തെക്കേഗോപുര നടയില്‍ എത്തിയ വൈക്കത്തപ്പനെ പുത്രനായ ഉദയനാപുരത്തപ്പന്‍ ആചാരമനുസരിച്ച് എഴുന്നള്ളി അരിയും പൂവും തൂകി എതിരേറ്റു. വൈക്കത്തപ്പന്‍ കിഴക്കേ ഗോപുരം ഇറങ്ങി ആറാട്ടിനായി എഴുന്നള്ളി. ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ആറാട്ടുകുളത്തില്‍ താന്ത്രികവിധി പ്രകാരം വൈക്കത്തപ്പന്റെ ആറാട്ട് നടന്നു. വാദ്യമേളങ്ങളും സായുധസേനയും അകമ്പടിയായി. ആറാട്ടിന്‌ ശേഷം ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപ്പൂജയും നടന്നു. ഉദയനാപുരത്തപ്പന്റെ ശ്രീകോവിലില്‍ വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും തങ്കവിഗ്രഹങ്ങള്‍ ഒരേ പീഠത്തില്‍ വച്ച് പൂജ ചെയ്യുന്ന ചടങ്ങാണ് കൂടിപ്പൂജ. കൂടിപ്പൂജ വിളക്കിനുശേഷം ഉദയനാപുരത്തപ്പനോട് വിട പറഞ്ഞു വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് മടങ്ങി. ആറാട്ട്, ശ്രീഭൂതബലി, ഉത്സവബലി എന്നീ ചടങ്ങുകള്‍ക്ക് മൂല വിഗ്രഹമാണ് എഴുന്നള്ളിപ്പിന് ഉപയോഗിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home