Deshabhimani

ടിക്കറ്റിനല്ല തീറ്റയ്‌ക്കാണ്‌ കൊള്ള

tikketilla theettaykkaanu kolla

കോട്ടയം നഗരത്തിലെ സിനിമ തിയറ്ററിൽനിന്ന്‌ പോപ്പ് കോൺ, കോഫി വാങ്ങുന്നവർ

വെബ് ഡെസ്ക്

Published on Oct 01, 2026, 02:57 AM | 1 min read

കോട്ടയം ജില്ലയിലെ സിനിമാ തിയറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്കും പാനീയങ്ങൾക്കും അമിതവില ഈടാക്കിയുള്ള ച‍ൂഷണം തുടരുന്നു. സിനിമ ടിക്കറ്റിനേക്കാൾ വലിയ തുകയാണ് ഇവയ്‌ക്കായി പ്രേക്ഷകർക്ക് ചെലവാക്കേണ്ടി വരുന്നത്‌. കൃത്യമായ വിലനിയന്ത്രണമോ മാനദണ്ഡങ്ങളോ ഇല്ലാത്തതിനാൽ ഓരോ തിയേറ്ററിലും തോന്നിയ വിലയാണ്‌. പുറത്തുനിന്ന് കുടിവെള്ളവും ലഘുഭക്ഷണവും കൊണ്ടുവരുന്നത്‌ കർശനമായി വിലക്കുന്നു. ഈ സാഹചര്യം മുതലെടുത്താണ് അമിതവില. 30 മുതൽ 50 രൂപ വരെ മാത്രം വിലവരുന്ന പോപ്കോൺ പാക്കറ്റുകൾക്ക് 60 മുതൽ 200 രൂപ വരെയാണ് വാങ്ങുന്നത്. കാപ്പിക്ക്‌ 60, ശീതളപാനീയങ്ങൾക്ക്‌ 80 മുതൽ 150 വരെയും വിലവരുന്നു. ചിക്കൻ പോപ്‌കോൺ, നഗറ്റ്‌സ്‌ എന്നിവയ്‌ക്ക്‌ 110 മുതലാണ്‌ വില. ചായ, സമോസ, കട്‌ലറ്റ്‌ തുടങ്ങിയവയ്ക്കും വിപണിവിലയുടെ ഇരട്ടിയിലധികം തുകയാണ് ഈടാക്കുന്നത്. കുടുംബവുമായി സിനിമയ്‌ക്ക്‌ വരുന്നവരാണ്‌ കൂടുതൽ ബുദ്ധിമുട്ടിലാകുന്നത്‌. കുട്ടികളുമായി സിനിമയ്‌ക്ക്‌ വരുന്നവർ ടിക്കറ്റിനേക്കാൾ കൂടുതൽ പണം ഇത്തരം സാധനങ്ങൾക്കായി ചെലവാക്കേണ്ടിവരുന്നു. വ്യാപക പരാതിയുണ്ടെങ്കിലും ഭക്ഷ്യസാധാനങ്ങൾക്ക്‌ സർക്കാർ വില നിശ്ചയിക്കാത്തതിനാൽ നടപടി എടുക്കാനാകാത്ത സാഹചര്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home