ഡിവൈഎഫ്ഐ ‘ഹലോ ടു എഐ’ ക്യാമ്പയിന് തുടക്കം

ഡിവൈഎഫ്ഐ ‘ഹലോ ടു എഐ’ ക്യാമ്പയിൻ സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ഹൈസ്കൂൾ വിദ്യാർഥികൾക്ക് എഐ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിന് ഡിവൈഎഫ്ഐ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ‘ഹലോ ടു എഐ’ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ അധ്യക്ഷയായി. സെക്രട്ടറി എൽ എസ് ലിജു, പ്രതിധ്വനി സംസ്ഥാന കോ ഓർഡിനേറ്റർ രാജീവ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനൂപ് വേണുഗോപാൽ, ജില്ലാ ട്രഷറർ നിതിൻ, വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി എം നിധീഷ്, പ്രൊഫഷണൽ കമ്മിറ്റി ജില്ലാ കൺവീനർ സതീഷ് രാമചന്ദ്രൻ, അനൂപ് ടി മുരളി, നിധീഷ്, ദീപു ചന്ദ്രൻ, ആകാശ് കൈമൾ, അനന്തു വിജയകുമാർ എന്നിവർ പങ്കെടുത്തു. വൈ വി മാഗി, ഹരീഷ് മോഹൻ എന്നിവർ ക്ലാസുകൾ നയിച്ചു.






0 comments