Deshabhimani

എംഡിഎംഎയുമായി കോൺ. നേതാവിന്റെ മകനടക്കം അറസ്‌റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2026, 04:46 AM | 1 min read

നെടുമങ്ങാട്

കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ മകനടക്കം രണ്ടുപേർ 105 ഗ്രാം എംഡിഎംഎയുമായി അറസ്‌റ്റിൽ. കോൺഗ്രസ് പനവൂർ മണ്ഡലം പ്രസിഡന്റും ഡിസിസി അംഗവുമായ ചുള്ളിമാനൂർ വഞ്ചുവം കുന്നിൽ വീട്ടിൽ കുന്നിൽ ശശിയുടെ മകൻ എസ് അരവിന്ദ് (29), കല്ലമ്പലം മണക്കാട് പൂരുരുട്ടാതി വീട്ടിൽ എൽ ആകാശ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. ബംഗളൂരുവിൽനിന്ന് 105 ഗ്രാം എംഡിഎംഎയുമായി അരവിന്ദിന്റെ വീട്ടിലേക്കുവരവെ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ്‌ ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് ഇവരെ പിടികൂടുകയായിരുന്നു. വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയാണ്‌ ഇവരിൽനിന്ന്‌ പിടിച്ചെടുത്തത്‌. ഇവരുടെ ലഹരി വിപണനവും ഉപയോഗവും സംബന്ധിച്ച് നർകോട്ടിക് സ്ക്വാഡിന് നേരത്തേ വിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ച ലഹരിവസ്തുവുമായി ഇവർ ബംഗളൂരുവിൽനിന്ന്‌ ബസിൽ തിരുവനന്തപുരത്തേക്ക് വരുന്നതായി കണ്ടെത്തി. അന്വേഷകസംഘം പിന്തുടർന്നു. തിരുവനന്തപുരത്തിറങ്ങിയ അരവിന്ദും ആകാശും പടിഞ്ഞാറേകോട്ടയിൽ നിർത്തിയിട്ടിരുന്ന ബൈ ക്കിൽ കയറി നെടുമങ്ങാട്ടേക്ക് പുറപ്പെട്ടു. പിന്തുടർന്ന അന്വേഷകസംഘം ചുള്ളിമാനൂരിനു സമീപംവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. എ ക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ചോദ്യംചെയ്യലിൽ ഇരുവരും ജില്ല കേന്ദ്രീകരിച്ചുള്ള വമ്പൻ ലഹരിസംഘത്തിലെ കണ്ണികളാണെന്ന് കണ്ടെത്തി. തുടരന്വേഷണം ശക്തമാക്കിയതായി എക്സൈസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home