Deshabhimani

The Pensioners' Union held a march to Lok Bhavan and a protest demonstration

പെൻഷനേഴ്സ് യൂണിയൻ ലോക്ഭവൻ മാർച്ചും ധർണയും നടത്തി

കെഎസ്‌എസ്‌പിയു ലോക്‌ഭവൻ മാർച്ചും ധർണയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ 
ഉദ്ഘാടനം ചെയ്യുന്നു

കെഎസ്‌എസ്‌പിയു ലോക്‌ഭവൻ മാർച്ചും ധർണയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 01, 2026, 05:06 AM | 1 min read

തിരുവനന്തപുരം

ഫൈനാൻസ് ബിൽ 2025 ഭേദഗതി പിൻവലിക്കുക, പിഎഫ്‌ആർഡിഎ നിയമം റദ്ദ് ചെയ്ത്‌ പഴയ പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ രാഷ്ട്രപതിക്ക് സമർപ്പിക്കാനുള്ള നാലുലക്ഷം പെൻഷൻകാർ ഒപ്പിട്ട നിവേദനം ഗവർണർക്ക്‌ നൽകുന്നതിനായി കേരള സ്റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ (കെഎസ്‌എസ്‌പിയു) ലോക്‌ഭവൻ മാർച്ചും ധർണയും നടത്തി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത്കുമാർ, കെഎസ്‌എസ്‌പിയു സംസ്ഥാന പ്രസിഡന്റ് എ പി ജോസ്, ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ, ജില്ലാ സെക്രട്ടറി ജി അജയൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home