കാർത്തിക നിറവിൽ കുമാരനല്ലൂർ

കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ കാർത്തിക വിളക്ക് തെളിച്ചപ്പോൾ
കുമാരനല്ലൂർ തൃക്കാർത്തിക നിറവിൽ കുമാരനല്ലൂർ ക്ഷേത്രം. ബുധൻ പുലർച്ചെ 2.30ന് തുടങ്ങിയ ദർശനത്തിന് ആയിരക്കണക്കിന് ജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. പ്രസാദമൂട്ടും നടന്നു. ആറാട്ടിന് ശേഷം തിരിച്ചെഴുന്നെള്ളിപ്പിന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ 50ൽ പരം കലാകാരൻമാർ പങ്കെടുത്ത പാണ്ടിമേളം അകമ്പടിയേകി. വൈകിട്ട് അഞ്ചിന് നടന്ന ദേശവിളക്കിൽ നിരവധിപേർ പങ്കെടുത്തു. മീനപ്പൂരപ്പൊന്നാന ദർശനവും സ്പെഷ്യൽ വേലകളിയും നടന്നു. ദേശവിളക്ക് എഴുന്നള്ളിപ്പിനുശേഷം രാത്രി പത്തോടെ മതിലകത്ത് എഴുന്നള്ളിപ്പ് നടന്നു. തുടർന്ന് 11.30ന് പള്ളിവേട്ടയോടെ ചടങ്ങുകൾ സമാപിച്ചു. പത്തുനാൾ നീണ്ട ഉത്സവം വെള്ളിയാഴ്ച ആറാട്ടോടെ സമാപിക്കും.









0 comments