print edition മാങ്കൂട്ടത്തിലിന് പദവികൾ നൽകി സംരക്ഷിച്ചത് കോൺഗ്രസ്: മന്ത്രി പി രാജീവ്

കൊച്ചി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി കിട്ടിയിട്ടും മറച്ചുവച്ച് കോൺഗ്രസ് പദവികൾ നൽകിയതുകൊണ്ടാണ് കൂടുതൽ പെൺകുട്ടികൾക്ക് ദുരിതമനുഭവിക്കേണ്ടിവന്നതെന്ന് മന്ത്രി പി രാജീവ്. ഇയാളെ പുറത്താക്കിയതിലൂടെ ഏതോ ചരിത്രപ്രാധാന്യമുള്ള തീരുമാനമെടുത്തു എന്നാണ് കോൺഗ്രസ് ഇപ്പോൾ അവകാശപ്പെടുന്നത്. ഇനിയും പുറത്താക്കിയില്ലെങ്കിൽ കോൺഗ്രസിന്റെ അവസ്ഥ എന്താകുമായിരുന്നു.
രാഹുൽ പാലക്കാട് സ്ഥാനാർഥിയായി വരുംമുൻപ് തന്നെ പ്രതിപക്ഷനേതാവ് വി ഡി സതീശന് പരാതി നൽകിയിരുന്നുവെന്നാണ് ഒരു പെൺകുട്ടി പറഞ്ഞത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാക്കും മുന്പ് വേറോരു പെൺകുട്ടിയും നേതൃത്വത്തിന് പരാതി നൽകിയിരുന്നെന്ന് ഇപ്പോൾ പറഞ്ഞു. ഇതൊക്കെ അറിഞ്ഞിട്ടും ചേർത്തുപിടിച്ച് പുതിയ പദവികൾ നൽകി ഈ അവസ്ഥയിലേക്കെത്തിച്ചത് കോൺഗ്രസ് തന്നെയാണ്. എന്നിട്ട് ഇപ്പോൾ എന്തോ മഹത്തായ കാര്യം ചെയ്‌തെന്നാണ് പറയുന്നത്. ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കോൺഗ്രസിന്റെ വൃഥാശ്രമം മാത്രമാണിത്. അവരുടെ രണ്ട് എം എൽ എമാരെ മുൻകാല പ്രാബല്യത്തോടെ മുൻകാല പ്രാബല്യത്തോടെ പുറത്താക്കിയിട്ടാകണം ഇങ്ങനുള്ള അവകാശവാദങ്ങളുമായി കോൺഗ്രസ് വരേണ്ടത്.









0 comments