print edition നുണ ആവർത്തിച്ച് വി ഡി സതീശൻ

ആലപ്പുഴ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കഴിഞ്ഞ ദിവസം മാത്രമാണ് പരാതി ലഭിച്ചതെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയ തീരുമാനം വന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ കേസിലെ അതിജീവിത മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയ ശേഷമാണ് തനിക്കും കെപിസിസി പ്രസിഡന്റിനും നൽകിയത്. മുഖ്യമന്ത്രി പൊലീസിന് നൽകിയ പരാതിയിൽ നിയമനടപടി ആരംഭിച്ചിരുന്നതിനാൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടാമത്തെ പരാതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. അത് ഉടൻ പൊലീസിന് കൈമാറി. രാഹുലിനെ സസ്‌പെൻഡുചെയ്യുമ്പോൾ ഒരു പരാതി പോലും മുന്നിലില്ലായിരുന്നു.
രാഹുലിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്, ഷാഫി പറമ്പിലിനോട് പരാതി പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് പരിശോധിക്കുമെന്നായിരുന്നു മറുപടി. ചോദ്യങ്ങളിൽ അസ്വസ്ഥനായ പ്രതിപക്ഷ നേതാവ് നിങ്ങൾ മുഖ്യമന്ത്രിയോടും ഇങ്ങനെ ചോദ്യങ്ങളുന്നയിക്കാൻ തയ്യാറാകണമെന്നും കൈരളിയുടെ ചോദ്യങ്ങൾ ഇനി വേണ്ടെന്നും പറഞ്ഞു.









0 comments