ad
Deshabhimani

ട്രേഡ് യൂണിയനുകളുടെ ജില്ലാ നേതൃയോഗം

ജനവിരുദ്ധനയങ്ങൾക്കെതിരായ പ്രക്ഷോഭം വിജയിപ്പിക്കും

thozhil–kaarshika mekhala

സംയുക്ത ട്രേഡ്‌ യൂണിയൻ ജില്ലാ നേതൃയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 15, 2026, 12:04 AM | 1 min read

കോട്ടയം കേന്ദ്ര സർക്കാരിന്റെ തൊഴിൽ–കാർഷിക മേഖലകളിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയതലത്തിൽ നടത്തുന്ന പ്രക്ഷോഭം ജില്ലയിൽ വിജയിപ്പിക്കാൻ ട്രേഡ് യൂണിയനുകളുടെ ജില്ലാ നേതൃയോഗം തീരുമാനിച്ചു. ക്വിറ്റ്‌ഇന്ത്യാ സമര വാർഷികത്തിന്റെ ഭാഗമായി ആഗസ്‌ത്‌ 10ന് കോട്ടയം ഹെഡ്പോസ്റ്റ് ഓഫീസ് തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ഉപരോധിക്കും. പ്രക്ഷോഭം വിജയിപ്പിക്കാനായുള്ള സംയുക്ത ജില്ലാ കൺവൻഷൻ 31ന്‌ വൈകിട്ട്‌ നാലിന്‌ കോട്ടയം എസ്‌പിസിഎസ്‌ ഹാളിൽ ചേരും. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന നേതൃയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്തു. എഐടിയുസി ജില്ലാസെക്രട്ടറി ജോൺ വി ജോസഫ് അധ്യക്ഷനായി. കേരള കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, പ്രസിഡന്റ്‌ റജി സഖറിയ, പി വി സുനിൽ, എം കെ പ്രഭാകരൻ(കെഎസ്‌കെടിയു), എബി കുന്നേപ്പറമ്പിൽ(എഐടിയുസി), സന്തോഷ് കേശവനാഥ്(കിസാൻസഭ), റോബിൻ ജോസഫ്(ബികെഎംയു), പി കെ ആനന്ദക്കുട്ടൻ(കെടിയുസി എം), എം കെ ദിലീപ്(കെഎഎസ്) എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home