ad
Deshabhimani

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം പിൻവലിക്കണം

അനിശ്ചിതകാല സമരവുമായി എൻജിഒ യൂണിയൻ

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സമരം ജില്ലാ പ്രസിഡന്റ് കെ മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സമരം ജില്ലാ പ്രസിഡന്റ് കെ മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 15, 2026, 12:39 AM | 1 min read

പാലക്കാട്

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ എൻജിഒ യൂണിയൻ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ മഹേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ ബിന്ദു അധ്യക്ഷയായി. കിഷോർ സംസാരിച്ചു. പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽനിന്ന്‌ പ്രൊമോഷൻ ലഭിച്ച ഫുൾ ടൈം സ്വീപ്പർമാരെ സാധാരണഗതിയിൽ സ്ഥലം മാറ്റാറില്ലെന്നിരിക്കെ ഈ കീഴ്‌വഴക്കങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. ഇതിനെതിരെയാണ്‌ എൻജിഒ യൂണിയന്റെ പ്രതിഷേധം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home