നഷ്ടമായത് ധീര വിപ്ലവകാരിയെ: ഡിവൈഎഫ്ഐ

കോട്ടയം
വി എസ് അച്യുതാനന്ദന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് നിശ്ചയദാർഢ്യവും ഉറച്ച നിലപാടുകൾക്കൊണ്ടും വഴികാട്ടിയായ ധീര വിപ്ലവകാരിയെയാണെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അനുശോചിച്ചു.
നാടിന്റെ അവകാശ പോരാട്ടങ്ങളിൽ കേരളത്തിന്റെ സമര യൗവ്വനമായിരുന്നു സഖാവ്. സംഭവ ബഹുലമായ ജീവിതത്തിലൂടെ അതുല്യമായ സംഭാവനകളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയത്. മുഖ്യമന്ത്രിയായപ്പോഴും കേരളത്തിന്റെ വികസനത്തിന് പുതിയ പാത തെളിച്ചു. യുവാക്കൾക്ക് വേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കി. വി എസിന്റെ വിയോഗത്തിലൂടെ കേരള രാഷ്ട്രീയത്തിലെ ഉജ്വലമായ അധ്യായത്തിനാണ് തിരശീല വീഴുന്നതെന്നും അനുശോനചനത്തിൽ അറിയിച്ചു.










0 comments