ad
Deshabhimani

അഴീക്കോടൻ സ്‌മരണ പുതുക്കി നാട്‌ ​

Azhikodan Raghavan.

അഴ‍ീക്കോടൻ രാഘവൻ ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ബിടിആർ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി 
ടി ആർ രഘുനാഥൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Sep 24, 2025, 01:01 AM | 1 min read

കോട്ടയം

അനശ്വര രക്തസാക്ഷി അഴീക്കോടൻ രാഘവന്റെ ജ്വലിക്കുന്ന സ്‌മരണയിൽ നാട്‌. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. അനുസ്‌മരണ യോഗങ്ങളും ചേർന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ബിടിആർ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പതാക ഉയർത്തി. വൈകിട്ട്‌ നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ടി ആർ രഘുനാഥൻ അധ്യക്ഷനായി. ദേശാഭിമാനി കോട്ടയം യൂണിറ്റിൽ ലോക്കൽ കമ്മിറ്റിയംഗം വി എസ്‌ ഷിബു പതാക ഉയർത്തി. ജോൺസൺ വർഗീസ്‌ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home