ad
Deshabhimani

വേനൽമഴ ശക്തമാകുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 09, 2026, 12:11 AM | 1 min read

കോട്ടയം

ജില്ലയിൽ വേനൽമഴ ശക്തമാകുന്നു. വരും ദിവസങ്ങളിൽ മഴ കൂടുതൽ ലഭിക്കുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ശനി, ഞായർ ദിവസങ്ങളിൽ മഞ്ഞ അലർട്ടാണ്‌. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതായാണ്‌ മുന്നറിയിപ്പ്‌. വ്യാഴാഴ്‌ച രാവിലെ പെയ്‌ത മഴയിൽ മാത്രം വൈക്കത്ത്‌ 30 മില്ലി മീറ്റർ മഴയാണ്‌ ലഭിച്ചത്‌. മഴ വ്യാപകമായി ലഭിച്ചതോടെ അൾട്രാവയലറ്റ് സൂചികയിലും മാറ്റമുണ്ട്. ആവശ്യാനുസരണം മഴ ലഭിച്ചാൽ താപനില ഇനിയും കുറയും. ചൂടിന് ശമനമുണ്ടെങ്കിലും സുരക്ഷാ മുന്നറിയിപ്പുകൾക്ക് മാറ്റമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home