ad
Deshabhimani

യുഡിഎഫ് – ബിജെപി 
ഗൂഢാലോചനക്കെതിരെ 
വിദ്യാർഥി കൂട്ടായ്മ

Student Association

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ നടന്ന 
എസ്എഫ്ഐ വിദ്യാർഥി സംഗമത്തിന്റെ ഭാഗമായി കനത്ത മഴയിലും 
സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രകടനമായി എത്തുന്നു

വെബ് ഡെസ്ക്

Published on Jul 17, 2025, 01:30 AM | 1 min read

കോട്ടയം

ലോകത്തിന് മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള യുഡിഎഫ്–- ബിജെപി ഗൂഢാലോചനക്കെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രൈവറ്റ് സ്റ്റാൻഡിന് സമീപം നടന്ന പരിപാടി മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്‌തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മുഖ്യപ്രഭാഷണം നടത്തി. കോരിച്ചൊരിയുന്ന മഴയിലും പ്രകടനമായാണ്‌ വിദ്യാർഥികൾ എത്തിയത്‌. നൂറുകണക്കിന് വിദ്യാർഥികൾ സംഗമത്തിൽ അണിനിരന്നു. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം സൂരജ് സുരേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സെക്രട്ടറിയറ്റംഗങ്ങളായ റെജി സഖറിയ, കെ എൻ വേണുഗോപാൽ, ഏരിയ സെക്രട്ടറി ബാബു ജോർജ്‌, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ബി ആഷിക്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഖിത മനോജ്‌, ഡി കെ അമൽ, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ ആദിത്യ എസ്‌ നാഥ്‌, ബിജിൻ ബൈജു, അപർണ മനോജ്‌, സെക്രട്ടറിയറ്റ്‌ അംഗങ്ങളായ രാഹുൽ രാജേന്ദ്രൻ, എസ്‌ നന്ദു, അമലേന്തു ദാസ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home