എസ്‌എസ്‌എൽസി പരീക്ഷാഫലം
99.72 ശതമാനം.... വിജയഗാഥ തുടർന്ന് ജില്ല

കോട്ടയം
എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയഗാഥ തുടർന്ന് ജില്ല. 99.72 ശതമാനം വിജയം നേടി സംസ്ഥാനത്ത് രണ്ടാമതാണ്. വിജയശതമാനത്തിൽ ഒന്നാമതെത്തിയ പത്തനംതിട്ടയെക്കാൾ 0.01 ശതമാനം മാത്രമാണ് ജില്ലയ്‌ക്ക് കുറവുള്ളത്. കഴിഞ്ഞ വർഷം 99.81 നേടി രണ്ടാമതായിരുന്നു. ഇക്കുറി വിജയശതമാനത്തിൽ നേരിയ കുറവുണ്ട്. ഇൗ വർഷം 8,574 ആൺകുട്ടികളും 8,512 പെൺകുട്ടികളും ഉൾപ്പെടെ 17,086 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. അതിൽ 17,039 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ മുഴുവൻ ആൺകുട്ടികളും ഇത്തവണ ഉപരിപഠനത്തിന് അർഹരായി. 8,492 പെൺകുട്ടികളും വിജയിച്ചു. 1,265 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 61 സർക്കാർ സ്‌കൂളുകൾ നൂറുമേനി നേടി. കഴിഞ്ഞ തവണ 2,632 പേർക്കായിരുന്നു എല്ലാ വിഷയത്തിനും എ പ്ലസ്. 18,531 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 18,495 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 2024ൽ വിജയശതമാനത്തിൽ സംസ്ഥാനത്ത് തന്നെ ഒന്നാമതായിരുന്നു ജില്ല. 99.92 ആയിരുന്നു വിജയം.









0 comments