യുവജന മഹാസമ്മേളനത്തിന് കൊടിയുയർന്നു

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറായ എ വി റസൽ നഗറിൽ (കൊട്ടാരമാറ്റം ബസ്സ്റ്റാൻഡ് മൈതാനം) സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ് പതാക ഉയർത്തുന്നു
പാലാ യുവതയുടെ അവകാശപോരാട്ടങ്ങളുടെ സ്മരണയിൽ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് പാലായിൽ കൊടിയുയർന്നു. പൊതുസമ്മേളന കേന്ദ്രമായ എ വി റസൽ നഗറിൽ(കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് മൈതാനം) സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ് പതാക ഉയർത്തി. വ്യാഴം രാവിലെ 9.30ന് പുഷ്പൻ നഗറിൽ (പാലാ മുനിസിപ്പൽ ടൗൺഹാൾ) പ്രതിനിധി സമ്മേളനം ആരംഭിക്കും. 11 വരെയാണ് ജില്ലാ സമ്മേളനം. മൺമറഞ്ഞ നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽനിന്ന് എത്തിയ പതാക, -കൊടിമര ജാഥകൾ മരിയൻ ജങ്‌ഷനിൽ സംഗമിച്ച് ഘോഷയാത്രയായി പൊതുസമ്മേളന നഗറിലെത്തി. വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥകൾ പാലായിലെത്തിയത്. പുതുപ്പള്ളിയിലെ ഫിലിപ് ജോൺ പനച്ചിക്കാടിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അനീഷ് അന്ത്രയോസിന്റെ നേതൃത്വത്തിൽ എത്തിച്ച പതാക സജേഷ് ശശി ഏറ്റുവാങ്ങി. ചിങ്ങവനത്തെ എം അനീഷിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം അജിൻ കുരുവിളയുടെ നേതൃത്വത്തിൽ എത്തിച്ച പതാക ജോയി കുഴിപ്പാല ഏറ്റുവാങ്ങി. കടുത്തുരുത്തിയിലെ എം ആർ രാജീവിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സുനിൽ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് ശരത്തിന്റെ നേതൃത്വത്തിൽ എത്തിച്ച കൊടിമരം വി ആർ രാജേഷ് ഏറ്റുവാങ്ങി. ഏറ്റുമാനൂരിലെ കറ്റോട് ബാബു ജോർജിന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തിൽ എത്തിച്ച കൊടിമരം ജിൻസ് ദേവസ്യ ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളനം ഇന്നുമുതൽ പാലാ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വ്യാഴം രാവിലെ 9.30ന് പുഷ്പൻ നഗറിൽ ആരംഭിക്കും. 43 ജില്ലാ കമ്മിറ്റിയംഗങ്ങളടക്കം 347 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 10നും തുടരും.











0 comments