ആർപ്പൂക്കര സഹകരണ ബാങ്കിന്റെ മെഡിക്കൽ കോളേജ് ബ്രാഞ്ച്
പുതിയ മന്ദിരം ഉദ്ഘാടനം ഇന്ന്

കോട്ടയം
ആർപ്പൂക്കര സർവീസ് സഹകരണ ബാങ്കിന്റെ മെഡിക്കൽകോളേജ് ബ്രാഞ്ച് പുതിയ മന്ദിരം ശനിയാഴ്ച നാടിന് സമർപ്പിക്കും. പകൽ 11 ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വാടകകെട്ടിടത്തിലായിരുന്ന ശാഖ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽനിന്നും ഗാന്ധിനഗർ പോസ്റ്റോഫീസിന് സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്കാണ് മാറ്റി പ്രവർത്തനം ആരംഭിക്കുന്നത്. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ ആദ്യ നിക്ഷേപം സ്വീകരിക്കും. ജില്ലാ സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ എൻ വേണുഗോപാൽ സേഫ് ഡിപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് കെ കെ ഹരിക്കുട്ടൻ അധ്യക്ഷനാകും.










0 comments