ad
Deshabhimani

ഉപരോധവും ജയിൽനിറയ്ക്കൽ സമരവും വിജയിപ്പിക്കുക

samyuktha jilla kanvention

ട്രേഡ് യൂണിയൻ, - കർഷക-, കർഷകത്തൊഴിലാളി സംഘടനകളുടെ സംയുക്ത ജില്ലാ കൺവൻഷൻ സിഐടിയു ദേശീയ സെക്രട്ടറി കെ എൻ ഗോപിനാഥ് ‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 01, 2026, 12:18 AM | 1 min read

കോട്ടയം കേന്ദ്ര നയങ്ങൾക്കെതിരെ 10ന്‌ നടത്തുന്ന ഹെഡ്‌ പോസ്റ്റ്‌ ഓഫീസ്‌ ഉപരോധവും ജയിൽനിറയ്ക്കൽ സമരവും വിജയിപ്പിക്കണമെന്ന്‌ ട്രേഡ്‌ യൂണിയൻ, കർഷക തൊഴിലാളി സംഘടനകളുടെ സംയുക്ത ജില്ലാ കൺവൻഷൻ ആഹ്വാനം ചെയ്‌തു. ബിജെപി സർക്കാർ തൊഴിൽ- – കാർഷിക മേഖലകളിൽ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയതലത്തിൽ നടത്തുന്ന ജയിൽനിറയ്ക്കൽ സമരത്തിന്റെ ഭാഗമായാണ്‌ ഉപരോധം. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകദ്രോഹ നയങ്ങൾ ഉപേക്ഷിക്കുക, ഇന്ത്യൻ കാർഷിക മേഖലയെ തകർക്കുന്ന ഇൻഡോ –- യുഎസ് വ്യാപാര കരാർ റദ്ദാക്കുക, കാർഷികോൽപന്നങ്ങൾക്ക് മികച്ച സംഭരണവില നിശ്ചയിക്കുക, കർഷക തൊഴിലാളികൾക്ക് ദേശീയ മിനിമം വേതനം നിശ്ച‌യിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ഉപരോധം. കൻവൻഷൻ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്‌തു. കർഷകസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം പ്രൊഫ. എം ടി ജോസഫ്‌ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ റെജി സഖറിയ, സെക്രട്ടറി കെ അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി കെ സുരേഷ്‌, കെ ബി രമ, കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധകൃഷ്‌ണൻ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ, എഐടിയുസി നേതാക്കളായ ജോൺ വി ജോസഫ്‌, സി കെ ശശിധരൻ, വി ബി ബിനു, ഒ പി എ സലാം, കിസാൻ സഭ സെക്രട്ടറി ദാസപ്പൻ, കെടിയുസിഎം ജില്ലാ പ്രസിഡന്റ്‌ പി കെ ആനന്ദകുട്ടൻ, ടിയുസിഐ നേതാക്കളായ എം കെ ദിലീപ്‌, ബാബു മഞ്ഞള്ളൂർ, കല്ലറ ജയൻ എന്നിവർ സംസാരിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home