ad
Deshabhimani

തീർഥാടകരുടെ ബസും ബൈക്കും കൂട്ടിയിടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 06, 2026, 02:16 AM | 1 min read

എരുമേലി

കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ മംഗലാപുരം സ്വദേശി നിസാമിന്‌ പരിക്കേറ്റു. ഇയാൾക്ക്‌ എരുമേലി സർക്കാർ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിങ്കൾ പകൽ 3.15ഓടെ കണമല അട്ടിവളവിന് സമീപമായിരുന്നു അപകടം. ശബരിമലയിലേക്ക് പോകുകയായിരുന്ന തമിഴ്നാട്‌ സ്വദേശികൾ സഞ്ചരിച്ച ബസും കണമലയിൽ നിന്ന്‌ മുക്കൂട്ടുതറ ഭാഗത്തേക്ക് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിസാമിന്റെ കൈക്കാണ് പരിക്ക്. മിനി ബസിലേക്ക് ഇടിച്ച് കയറിയ ബൈക്ക് മോട്ടോർ വാഹന വകുപ്പും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home