ശബരിമല തീർഥാടനം
എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും:- മന്ത്രി വി എൻ വാസവൻ

ഏറ്റുമാനൂർ
ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുമ്പ് ഏറ്റുമാനൂർ ഇടത്താവളത്തിൽ തീർഥാടകർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഏറ്റുമാനൂരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കൽ കോളേജിന്റെ ഏറ്റൂമാനൂര്‍ എക്സ്റ്റൻഷൻ കൗണ്ടറിൽ സീസൺ ആരംഭിക്കുന്നതിനു മുമ്പ് ഒരു ഡോക്ടറെക്കൂടി നിയമിക്കണം. കൗണ്ടര്‍ വൈകിട്ടും പ്രവര്‍ത്തിക്കണം. തിരക്കനുസരിച്ച് ഏറ്റുമാനൂരിൽനിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി കൂടുതൽ ബസ് സര്‍വീസുകള്‍ നടത്തണം- തുടങ്ങിയ നിർദേശങ്ങൾ മന്ത്രി നൽകി. ക്ഷേത്രപരിസരത്ത് റവന്യൂ വകുപ്പിന്റെ കൺട്രോൾ റൂം പ്രവർത്തിക്കും. പൊലീസ് എയിഡ് പോസ്റ്റും ഉണ്ടാകും. ക്ഷേത്രപരിസരത്തെ കടകളിൽ എക്‌സൈസ് പ്രത്യേക പരിശോധന നടത്തും. 24 മണിക്കൂറും ആംബുലൻസ് സേവനവും ഉറപ്പുവരുത്തും.










0 comments