ആ സ്വരമാധുരിയിൽ ഏറ്റുമാനൂർ അമ്പലവും ഏഴരപ്പൊന്നാനയും

ഏറ്റുമാനൂർ
‘ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് -മുന്നിൽ കാത്തുനിന്ന പൂവമ്പന്റെ പള്ളിനായാട്ട്...’ 1980ൽ എസ് ജാനകിക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത ഓപ്പോൾ എന്ന സിനിമയിലെ ഹിറ്റ് ഗാനം. എം ടി വാസുദേവൻ നായരുടെ തൂലികയിൽ പിറന്ന, കാരിരുമ്പുപോലെ കരുത്തനായ പട്ടാളക്കാരൻ ഗോവിന്ദൻ കുട്ടിയുടെ മനസ്സിൽ പ്രണയത്തിന്റെ കുടമുല്ലപ്പൂക്കൾ വിടർത്തിയത് എസ് ജാനകിയുടെ സ്വരമാധുരിയിലൂടെയായിരുന്നു. 1980ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ‘ഓപ്പോൾ’ എന്ന സിനിമയിലേതാണ് ജാനകിയുടെ സ്വരത്തിലൂടെ ഹിറ്റായ ഇൗ ഗാനം. ഏറ്റുമാനൂർ അമ്പലവും ഏഴരപ്പൊന്നായും എഴുന്നള്ളത്തുമൊക്കെ ഇൗ ഗാനത്തിന്റെ വരികളിൽ ഇടം പിടിച്ചു. പി ഭാസ്‌കരൻ ആയിരുന്നു ഗാനരചന. വാദ്യോപകരണങ്ങളുടെ അകന്പടിയില്ലാതെ അരുവിയുടെ ശബ്‌ദം മാത്രമാണ് ഗാനത്തിലുള്ളത്. ഓപ്പോൾ സിനിമ നിർമിച്ചത് കോട്ടയം മണിമല സ്വദേശിനിയായിരുന്ന റോസമ്മ ജോർജായിരുന്നു. കോട്ടയം തോട്ടയ്‌ക്കാട്ടുകാരനായ എം ഡി ജോർജായിരുന്നു റോസമ്മയുടെ ഭർത്താവ്. ജോർജിന്റെ ജെഎംജെ ആർട്‌സിന്റെ ബാനറിലായിരുന്നു സിനിമ.










0 comments