കായികക്കുതിപ്പിൽ വിട്ടുവീഴ്ചയില്ലാതെ ആർഐടി; സി സോൺ കിരീടം പാമ്പാടിയിലേക്ക്

പാമ്പാടി
സാങ്കേതിക സർവകലാശാലാ സി സോൺ കായിക മേളയിൽ അപ്രമാദിത്വം തുടര്‍ന്ന് പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആർഐടി). സ്വന്തം തട്ടകത്തിൽ നടന്ന ആവേശകരമായ പോരാട്ടങ്ങളിൽ ഖോ-ഖോ പുരുഷ-വനിതാ വിഭാഗങ്ങളിലും ഹാൻഡ്‌ബോൾ വനിതാ വിഭാഗത്തിലും ആർഐടി ജേതാക്കളായി. ഹാൻഡ്‌ബോൾ പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും പാമ്പാടി സ്വന്തമാക്കി. വിജയികൾക്ക് ഡോ. പ്രിൻസ് എ, ഡോ. ബിനോജ്, സോൺ കൺവീനർ ഡോ. മനോജ് എസ് എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു.






0 comments