ആവേശം വിതച്ച് കെ എം രാധാകൃഷ്ണൻ

ഞാലിയാകുഴി കൊണ്ടോടി ഫ്ലോർ ടൈൽസ് കമ്പനിയിലെ തൊഴിലാളികളോട് പുതുപ്പള്ളി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ എം രാധാകൃഷ്ണൻ വോട്ടഭ്യർഥിക്കുന്നു
പുതുപ്പള്ളി കാലങ്ങളായുള്ള വികസനമുരടിപ്പിന് മറുപടി പറയാൻ പുതുപ്പള്ളിയിലെ ജനങ്ങൾ. അര നൂറ്റാണ്ടിലേറെക്കാലം ഒരേ കക്ഷി ഭരിച്ചിട്ടും മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. അതിനൊരു മാറ്റം കാണാനുള്ള ഒരുക്കത്തിലാണ് പുതുപ്പള്ളിയിലെ ജനങ്ങൾ. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ എം രാധാകൃഷ്‌ണന് നാടെങ്ങും വൻവരവേൽപ്പാണ് ലഭിക്കുന്നത്. വാകത്താനം, അയർക്കുന്നം, മണർകാട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പര്യടന പരിപാടികളിൽ സ്ഥാനാർഥിക്ക് ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്. വാകത്താനം പഞ്ചായത്തിലെ കൊണ്ടോടി കോൺക്രീറ്റ് മിക്സിങ് കമ്പനി, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ തുടങ്ങിയവരെ സ്ഥാനാർഥി നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു. വിവിധ വിദ്യാലയങ്ങളിലും കോൺവെന്റുകളിലും സന്ദർശനം നടത്തി.










0 comments