ad
Deshabhimani

പുളിമൂട്ടിൽ സിൽക്സ് നവീകരിച്ച ഷോറൂം ഉദ്ഘാടനംചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 19, 2026, 12:53 AM | 1 min read

കോട്ടയം പുളിമൂട്ടിൽ സിൽക്സിന്റെ നവീകരിച്ച കോട്ടയം ബ്രാഞ്ച്‌ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. ഗ്രേസി ചാക്കോ പുളിമൂട്ടിൽ ഭദ്രദീപം തെളിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ്‌കുമാർ, ജോൺ ജേക്കബ്, ഏബ്രഹാം ചാക്കോ, സ്റ്റീഫൻ ചാക്കോ, ചാക്കോ ജോൺ എന്നിവർ പങ്കെടുത്തു. 40–-ാം വാർഷികത്തിന്റെ ഭാഗമായാണ് ഷോറൂം നവീകരിച്ചത്. നാലു നിലകളിലായി നവീകരിച്ച ഷോറൂമിന്റെ താഴത്തെ നിലയിൽ റണ്ണിങ്‌ ഫാബ്രിക്സ്, തയ്യൽ ചെയ്യാത്ത സ്യൂട്ടുകൾ, ലേഡീസ് വെസ്റ്റേൺ, ലേഡീസ് എത്‌നിക്‌ വെയേർസ്, ദുപ്പട്ടകൾ, ലെയ്സ്, ഹോം ലിനൻ ഐറ്റങ്ങളും ഒന്നാം നിലയിൽ വിവാഹസാരികൾ, സിൽക്‌ സാരികൾ, ഡിസൈനർ സാരികൾ, കേരള സാരികൾ ലെഹംഗകൾ രണ്ടാം നിലയിൽ പുരുഷന്മാരുടെ വസ്ത്രങ്ങൾ, ഷർട്ട്, സ്യൂട്ട് തുണിത്തരങ്ങളും മൂന്നാം നിലയിൽ യുവത‍ീയുവാക്കളുടെ വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ 3,000 രൂപയുടെ പർച്ചേസിനും 300 രൂപയുടെ ഗിഫ്‌റ്റ്‌ വൗച്ചർ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home