പ്രതി റിമാൻഡിൽ
കൊലപാതകത്തിന് കാരണം പെൺസുഹൃത്തിന് സന്ദേശം അയച്ചതിലെ തർക്കം

പാലാ
സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസിനെ(29) കൊന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതി ആലപ്പുഴ വാടയ്ക്കൽ പള്ളിപ്പറമ്പിൽ പി വി വിനീഷിനെ(27)യാണ് പാലാ കോടതി റിമാൻഡ് ചെയ്തത്. വിനീഷിന്റെ പെൺസുഹൃത്തിന് ബിബിൻ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരുവരും മദ്യലഹരിയിലായിരിക്കേ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ലെയ്‌ത്ത് നിർമാണ ഉപകരാറുകാരനായ ബിബിനും ഇയാളുടെ ജോലിക്കാരനായ വിനീഷും പാലായിൽ ഒരു വീടിന്റെ നിർമാണ ജോലിക്ക് എത്തിയതായിരുന്നു. വ്യാഴാഴ്‌ച രാത്രിയാണ് വീടിന്റെ പാലുകാച്ചലിനോടനുബന്ധിച്ച് ഉടമ നടത്തിയ പാർട്ടിയിൽ പങ്കെടുത്ത ഇരുവരും മദ്യ ലഹരിയിൽ വാക്കുതർക്കത്തിലേർപെട്ടത്. തുടർന്നാണ് സംഭവം. പാലാ ഡിവൈഎസ്പി കെ സദൻ, എസ്എച്ച്ഒ പി ജെ കുര്യാക്കോസ്, എസ്ഐമാരായ കെ ദിലീപ്കുമാർ, എജിസൻ പി ജോസഫ്, ജൂനിയർ എസ്ഐ എസ് എസ് ഷിജു, പ്രോബേഷൻ എസ്ഐ ബി ബിജു, സിപിഒമാരായ ജോബി കുര്യൻ, ജോസ്ചന്ദർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments