കൊലപാതകം ചോദിക്കാതെ ചക്ക എടുത്തതിന്റെ പേരിൽ
കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പാലാ
ചക്ക ചോദിക്കാതെ എടുത്തതിന്റെ പേരിൽ അയൽക്കാരനെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പൂവരണി കിഴവറപള്ളി സ്കറിയാ ചാക്കോയെ (കുട്ടി) വെട്ടിക്കൊന്ന കേസിലെ പ്രതി പുറത്തേല്‍ ജോസിനെയാണ് പാലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷന്‍സ് ജഡ്ജി കെ പി പ്രദീപ് ശിക്ഷിച്ചത്. പ്രതി പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പ്രതി പ്ലാവിൽ നിന്ന് കയറില്‍ കെട്ടിയിറക്കിയ ചക്ക പറയാതെ എടുത്തുകൊണ്ടുപോയതിന്റെ വിരോധത്തിൽ ജോസ് കൈയില്‍ കരുതിയ വാക്കത്തി കൊണ്ട് സ്കറിയയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. 2018 മെയ് രണ്ടിന് പൂവരണിയിലായിരുന്നു സംഭവം. പാലാ പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ജെയ്മോന്‍ ജോസ് പരിപ്പീറ്റത്തോട്ട് ഹാജരായി.









0 comments