ad
Deshabhimani

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 12ന്

93,327 കുട്ടികൾക്ക് വാക്‌സിൻ നൽകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2025, 01:08 AM | 1 min read

കോട്ടയം

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം 12ന് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഞ്ച് വയസിൽ താഴെയുള്ള 93,327 കുട്ടികൾക്ക് വാക്‌സിൻ നൽകും. ജില്ലാതല ഉദ്ഘാടനം ഞായർ രാവിലെ എട്ടിന്‌ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി വി എൻ വാസവൻ നിർവഹിക്കും. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്‌ ജില്ലയിൽ 1229 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ -സ്വകാര്യാശുപത്രികൾ, അങ്കണവാടികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ ബൂത്തുകൾ പ്രവർത്തിക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ 37 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും. ബൂത്തുകളിലെത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളി മരുന്ന് എത്തിക്കാൻ എട്ട്‌ മൊബൈൽ ടീമുകളുമുണ്ടാകും. പൾസ്‌പോളിയോ ദിനമായ 12ന് തുള്ളി മരുന്ന് നൽകാൻ സാധിക്കാത്തവർക്ക് അടുത്ത രണ്ട് ദിവസങ്ങളിൽ വീടുകളിലെത്തി വാക്‌സിൻ നൽകുമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. കലക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേർന്ന്‌ ക്രമീകരണങ്ങൾ വിലയിരുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home