ad
Deshabhimani

പ്ലസ്‌ വൺ ക്ലാസുകൾക്ക്‌ തുടക്കം

തുറന്നു... പ്രതീക്ഷയുടെ പുസ്‌തകത്താളുകൾ

plas van

കോട്ടയം സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവത്തിൽ കുട്ടികൾ ദീപം തെളിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 07, 2026, 03:10 AM | 1 min read

കോട്ടയം പുതിയ പ്രതീക്ഷകളുടെ പുസ്തകത്താളുകൾ തുറന്ന് പ്ലസ്‌ വൺ ക്ലാസുകൾക്ക്‌ ജില്ലയിൽ തുടക്കമായി. പുത്തൻ വസ്‌ത്രങ്ങളും ബാഗുകളുമായി പതിനായിരങ്ങളാണ്‌ പുതിയ അറിവിന്റെ ലോകത്തേക്ക് ചുവടുവച്ചത്. വിദ്യാർഥികളുടെ മുഖത്ത് ആശങ്കയും ആകാംക്ഷയും നിറഞ്ഞ ചിരി. സീനിയർ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നവാഗതരെ പൂക്കളും മധുരവും നൽകി സ്വീകരിച്ചു. ജില്ലയിലെ പല സ്‌കൂളുകളിലും വർണാഭമായ പരിപാടികളോടെയാണ്‌ പ്രവേശനോത്സവം സംഘടിപ്പിച്ചത്. പത്താം ക്ലാസ് പരീക്ഷയുടെ സമ്മർദങ്ങളിൽനിന്ന് മോചനം നേടിയതിന്റെ ആശ്വാസവും പുതിയൊരു പഠനയാത്രയുടെ ആകാംക്ഷയുമായിരുന്നു വിദ്യാർഥികളിൽ. സർക്കാർ, എയ്‌ഡഡ്, മാനേജ്മെന്റ് കമ്യൂണിറ്റി, അൺ എയ്ഡഡ് സീറ്റുകളിൽ ഉൾപ്പെടെ 17,528 വിദ്യാർഥികളാണ്‌ ജില്ലയിൽ പ്രവേശനംനേടിയത്‌. ജില്ലയിൽ ആകെ 22,064 സീറ്റുകളുണ്ട്‌. ​ജില്ലാതല പ്രവേശനോത്സവം കോട്ടയം സെന്റ്‌ ആൻസ്‌ എച്ച്‌എസ്‌എസിൽ സ്‌പീക്കർ തിരുവഞ്ചൂർ രാധകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌ അധ്യക്ഷനായി. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി എ ബോബൻ, നഗരസഭ ചെയർമാൻ എം പി സന്തോഷ്‌ കുമാർ, ഡിഇഒ എം ആർ സുനിമോൾ, ജില്ലാ ഹയർസെക്കൻഡറി കോ ഓർഡിനേറ്റർ പി ആർ പ്രവീൺ, സ്‌കൂൾ മാനേജർ ഫാ. എബ്രഹാം പറമ്പേട്ട്‌, എഇഒ അനിൽ തോമസ്‌, സാജൻ എസ്‌ നായർ, ആർ രാഹുൽ‍, ഷൈനി കുര്യൻ, ജോബി ജോസഫ്‌, സി പ്രിയ, ജോൺ പി വർഗീസ്‌, ജോർജ്‌ തോമസ്‌ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home